കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ ആരോഗ്യ മേഖലയില്‍ പിസിആര്‍ പരിശോധന നിരക്ക് 30 ദിനാറായി നിശ്ചയിച്ചു. ആരോഗ്യ മന്ത്രാലയം ലൈസന്‍സിംഗ് വകുപ്പ് ഡയറക്ടറാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. സ്വകാര്യ ക്ലിനിക്കുകള്‍, സ്വകാര്യ ആശുപത്രികള്‍, ഡെന്റല്‍ ക്ലിനിക്കുകള്‍, മറ്റ് ചികിത്സ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഈ നിരക്ക് മാത്രമെ ഈടാക്കാന്‍ പാടുളളൂവെന്നും വിജ്ഞാപനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്