Tuesday, July 27, 2021
Home Gulf അബുദാബിയിൽ പ്രവേശിക്കാൻ ഇനി പിസിആർ പരിശോധനാ ഫലം നിർബന്ധമില്ല

അബുദാബിയിൽ പ്രവേശിക്കാൻ ഇനി പിസിആർ പരിശോധനാ ഫലം നിർബന്ധമില്ല

അബുദാബി: അബുദാബിയിൽ പ്രവേശിക്കുന്നതിനുള്ള കോവിഡ് പരിശോധനാ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പുതിയ മാർഗനിർദേശ പ്രകാരം സന്ദർശകർക്കും താമസക്കാർക്കും അബുദാബിയിൽ പ്രവേശിക്കാൻ ഇനി മുതൽ പിസിആർ പരിശോധനാഫലം നിർബന്ധമില്ല.

പുതിയ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു. ഇതോടെ ഡിപിഐ ടെസ്റ്റ് മാത്രം നടത്തി അബുദാബിയിലേക്ക് പ്രവേശിക്കാം.

കൂടാതെ 48 മണിക്കൂറിനിടെയുള്ള പിസിആർ അല്ലെങ്കിൽ ഡിപിഐ ലേസർ ദ്രുതപരിശോധനാഫലങ്ങൾ നെഗറ്റീവാണെങ്കിലും ഇന്ന് മുതൽ അബുദാബിയിൽ പ്രവേശിക്കാം. എന്നാൽ, തുടർച്ചയായി ആറ് ദിവസമോ അതിൽ കൂടുതലോ രാജ്യത്ത് താമസിക്കുന്നുണ്ടെങ്കിൽ ആറാമത്തെ ദിവസം പിസിആർ പരിശോധന നടത്തണം.

അതേസമയം, യുഎഇയിലെ കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായി വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് ഈ നിബന്ധനകൾ ബാധകമല്ല. ഇവർക്ക് സുഗമമായ യാത്രയ്ക്ക് വേണ്ടി എമർജൻസി വാഹനങ്ങളുടെ ലേൻ ഉപയോഗിക്കാമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നുണ്ട്.

Most Popular