Friday, June 18, 2021
Home Gulf ഖത്തറില്‍ കാല്‍നടയാത്രക്കാര്‍ അപകടകരമായി റോഡുകള്‍ മുറിച്ചുകടക്കുന്നതായി പരാതി

ഖത്തറില്‍ കാല്‍നടയാത്രക്കാര്‍ അപകടകരമായി റോഡുകള്‍ മുറിച്ചുകടക്കുന്നതായി പരാതി

ദോഹ: ഖത്തറിലെ പ്രധാന ഹൈവേകളില്‍ കല്‍നട യാത്രക്കാര്‍ അപകടകരമായി റോഡുകള്‍ മുറിച്ചുകടക്കുന്നതായി പരാതി ഉയരുന്നു.
ഖത്തറിലെ സാമൂഹ്യ മാധ്യമ പേജുകളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ അധികൃതരുടെ ശ്രദ്ധ ക്ഷണിക്കല്‍ കാമ്പയിനുകള്‍ നടന്നിരുന്നുവെങ്കിലും അതൊന്നും പ്രയോജനപെടുന്നില്ല. കാല്‍ നട യാത്രക്കാര്‍ തങ്ങള്‍ക്ക് സൗകര്യമുള്ളത് പോലെ പെരുമാറുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാവും. വാഹനമോടിക്കുന്നവരുടെ സുരക്ഷക്ക് കൂടി ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാന ഹൈവേകളില്‍ നിരീക്ഷണം ശക്തമാക്കാനും മന്ത്രിസഭാ തലത്തില്‍ ഇതുമായി ബന്ധപ്പെട്ടു നിയമ രൂപീകരണം നടത്താനും ബന്ധപ്പെട്ടവര്‍ മുന്‍കൈയെടുക്കണം. ഖത്തറിലെ വാഹനങ്ങളുടെ വേഗത പരിഗണിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട അപകടങ്ങള്‍ മരണത്തില്‍ അല്ലാതെ മറ്റൊന്നിലും കലാശിക്കില്ലെന്നും പ്രാദേശിക പത്രം ചൂണ്ടികാട്ടി.

Most Popular