Wednesday, June 23, 2021
Home Gulf ഒമാനില്‍ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ നിന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇളവ്

ഒമാനില്‍ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ നിന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇളവ്

മസ്‌കത്ത്: യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ നിന്ന് ചില വിഭാഗങ്ങളിലുള്ളവര്‍ക്ക് ഇളവ് അനുവദിച്ച് ഒമാന്‍. രാജ്യത്തെ വിദേശ കാര്യാലയങ്ങളില്‍ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍, ഒമാന്‍ സന്ദര്‍ശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കാണ് ഇളവുണ്ടാകുന്നത്. ഇതിന് പുറമെ 16 വയസ്സിന് താഴെയും 60 വയസിന് മുകളിലും പ്രായമുള്ളവര്‍, വിമാന ജീവനക്കാര്‍, രോഗികളായ യാത്രക്കാര്‍, (മെഡിക്കല്‍ സാഹചര്യങ്ങളെ കുറിച്ച് ഡോക്ടര്‍മാരുടെ കത്ത് ഉണ്ടാകണം), റിലീഫ് ആന്റ് ഷെല്‍ട്ടര്‍ വിഭാഗത്തിന്റെ അംഗീകാരമുള്ള സ്വകാര്യ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ പെര്‍മിറ്റുകള്‍ കൈവശമുള്ളവര്‍ക്കും ഇളവ് ബാധകമായിരിക്കും. ഇവരെ ചെക്ക് ഇന്‍ സമയത്ത് ബുക്ക് ചെയ്ത ഹോട്ടല്‍ റിസര്‍വേഷന്‍ രേഖകള്‍ കാണിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയതായി സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി വിമാന കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. മറ്റ് നിര്‍ദേശങ്ങളില്‍ മാറ്റമില്ല

 

Most Popular