Wednesday, July 28, 2021
Home Gulf ജുബൈൽ നഗരത്തിലെ ആദ്യസിനിമാ തീയേറ്ററിന് അനുമതി

ജുബൈൽ നഗരത്തിലെ ആദ്യസിനിമാ തീയേറ്ററിന് അനുമതി

ജുബൈൽ: സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽപെടുന്ന ജുബൈൽ നഗരത്തിൽ സിനിമാ തീയേറ്റർ ആരംഭിക്കുന്നു. അഞ്ച് സ്‌ക്രീനുകളും 416 സീറ്റുകളും ഒരുക്കി ജുബൈൽ മാളിൽ ആരംഭിക്കുന്ന തീയേറ്ററിന് ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയയാണ് അനുമതി നൽകിയത്.

സൗദി അറേബ്യയിലെ ആദ്യ സിനിമാ തീയേറ്റർ 2018 ഏപ്രിലിൽ റിയാദിലാണ് ആരംഭിച്ചത്. രാജ്യത്തെ 15 നഗരങ്ങളിലായി അഞ്ച് വർഷത്തിനകം 40 തീയേറ്ററുകൾ തുറക്കാനാണ് പദ്ധതി. കോവിഡ് പ്രതിസന്ധിയിൽ മാർച്ചിൽ അടച്ചു പൂട്ടിയിരുന്ന തീയേറ്ററുകൾ കർശന നിയന്ത്രണങ്ങളോടെ ജൂണിൽ വീണ്ടും തുറക്കുകയായിരുന്നു.

Most Popular