Tuesday, May 11, 2021
Home Gulf ജിദ്ദയില്‍ നിന്ന് നിരോധിത കീടനാശിനികള്‍ പിടികൂടി

ജിദ്ദയില്‍ നിന്ന് നിരോധിത കീടനാശിനികള്‍ പിടികൂടി

ജിദ്ദ : നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും സംയുക്തമായി നടത്തിയ പരിശോധനകള്‍ക്കിടെ നിരോധിത കീടനാശിനികളും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത കീടനാശിനികളും പിടികൂടി. കീടനാശിനികള്‍ വില്‍പന നടത്താന്‍ ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ കീടനാശിനികള്‍ വില്‍പന നടത്തുന്നതായും പരിശോധനകള്‍ക്കിടെ കണ്ടെത്തി. വ്യാജ കീടനാശിനികളും നിരോധിത കീടനാശിനികളും ഉറവിടമറിയാത്ത വിത്തുകളും വില്‍പന നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് വിവരം നല്‍കി സഹകരിക്കണമെന്ന് കര്‍ഷകരോട് മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖാ മേധാവി എന്‍ജിനീയര്‍ സഈദ് അല്‍ഗാംദി ആവശ്യപ്പെട്ടു.

Most Popular