Saturday, July 31, 2021
Home Gulf സൗദിയില്‍ പെട്രോള്‍ വില വര്‍ധിച്ചു

സൗദിയില്‍ പെട്രോള്‍ വില വര്‍ധിച്ചു

ജിദ്ദ: സൗദിയില്‍ പെട്രോള്‍ 91 വില ലിറ്ററിന് 1.29 റിയാലില്‍ നിന്ന് 1.43 റിയാലായും, പെട്രോള്‍ 95 വില ലിറ്ററിന് 1.44ല്‍ നിന്ന് 1.60 റിയാലായും ഉയര്‍ത്തിയതായി സൗദി അറംകോ അറിയിച്ചു. എല്ലാ മാസവും പത്താം തീയതി ഇന്ധനവില പുതുക്കുന്നതിന്റെ ഭാഗമായാണ് വിലയില്‍ മാറ്റം വരുത്തിയതെന്നും അധികൃതര്‍ പറഞ്ഞു.

നേരത്തേ മൂന്ന് മാസം കൂടുമ്പോഴാണ് ഇന്ധനവില പുതുക്കി നിശ്ചയിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരി മുതല്‍ എല്ലാ മസവും പത്താം തീയതി വില പുതുക്കാന്‍ തുടങ്ങുകയായിരുന്നു. ലോക വിപണിയിലെ വില മാറ്റത്തിനനുസൃതമായാണ് സൗദിയിലും വില നിശ്ചയിക്കുന്നത്.

Most Popular