
ഖത്തറില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 46 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
HIGHLIGHTS
ഖത്തറില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 46 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ദോഹ: ഖത്തറില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 46 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആഭ്യന്തര മന്ത്രാലയമാണ് ട്വിറ്ററില്‍ ഈ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ചില വിഭാഗം ജനങ്ങള്‍ രാജ്യത്തെ കൊവിഡ് നിയമങ്ങള്‍ പാലിക്കുന്നില്ലായെന്നും അധികൃതര്‍ അറിയിച്ചു.
ഇത്തരക്കാരെ നിയമ ലംഘനത്തിന് ചാര്‍ജ് ചെയ്ത് ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കും. ഖത്തറിലെ എല്ലാ ഭാഗങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ സര് ക്കാര് നിരീക്ഷണങ്ങള്‍ ഏര്പ്പടെത്തിയിട്ടുണ്ട്.
രാജ്യത്തെ പകര്‍ച്ച വ്യാധി നിവാരണ നിയമം അടിസ്ഥാനമാക്കിയാണ് നിയമ ലംഘകരെ ശിക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.