Saturday, June 12, 2021
Home Gulf പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

ദുബൈ: റാസല്‍ ഖൈമയിലെ ജൂറി ഫാര്‍മസിയില്‍ അസിസ്റ്റന്റ് ഫാര്‍മസിസ്റ്റായി ജോലി ചെയ്തിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു. കോഴിക്കോട് തിരുവമ്പാടി സ്വദേശി പടിഞ്ഞാറെക്കൂറ്റ് സിബി പോള്‍ (50) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

തിരുവമ്പാടി സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍ ഷോപ്പില്‍ ആദ്യകാല ഫാര്‍മസിസ്റ്റായിരുന്നു. ഭാര്യ: ഷൈല. മക്കള്‍: അനിറ്റ, അനഘ. മൃതദേഹം റാസല്‍ ഖൈമയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു.

Most Popular