
പ്രവാസി മലയാളി റിയാദില്‍ മരിച്ചു
HIGHLIGHTS
കോവിഡ് ബാധിച്ച് പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു
റിയാദ്: കോവിഡ് ബാധിച്ച് പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പള്ളിനട സ്വദേശി എടശേരി വീട്ടില്‍ അബ്ദുല്‍ റഷീദ് (66) ആണ് മരിച്ചത്. 15 ദിവസത്തോളമായി റിയാദിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം . 42 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം ടാക്സി ഡ്രൈവറാണ്.