Sunday, June 20, 2021
Home Gulf ഖത്തറില്‍ നാളെ നടക്കുന്ന അമീര്‍ കപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സംഘാടക സമിതി

ഖത്തറില്‍ നാളെ നടക്കുന്ന അമീര്‍ കപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സംഘാടക സമിതി

ദോഹ: ഖത്തറിലെ ലോക കപ്പ് സ്റേഡിയമായ അല്‍ റയ്യാന്റെ ഉത്ഘാടനത്തോട് അനുബന്ധിച്ച് നാളെ നടക്കുന്ന അമീര്‍ കപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന സംഘാടക സമിതി അറിയിച്ചു. ദോഹയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് 50 ശതമാനം കാണികള്‍ക്ക് മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മത്സരത്തിനായുള്ള ടിക്കറ്റുകള്‍ 95 ശതമാനവും വിറ്റു പോയിട്ടുണ്ട്. മുന്‍ കൂട്ടി കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും ബുക്ക് ചെയ്തവര്‍ക്കുമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

ദോഹ മെട്രോ അടക്കം വമ്പിച്ച ഗതാഗത സൗകര്യങ്ങള്‍ അല്‍ റയ്യാനിലേക്ക് എത്തിച്ചേരാനായി തയ്യാറായിട്ടുണ്ട്. ഖത്തറിന്റെ അല്‍ സദ്ധും അല്‍ അറബിയും തമ്മിലാണ് നാളെ അമീര്‍ കപ്പ് ഫൈനലില്‍ എട്ടു മുട്ടുക. ഖാലിദ് അല്‍ കുവാരിയാണ് അമീര്‍ കപ്പ് ഫൈനലിന്റെ മുഖ്യ സംഘാടകര്‍.

Most Popular