കുവൈത്ത് സിറ്റി: അപേക്ഷകള്‍ സ്വീകരിച്ച് 24 മണിക്കൂറിനകം സിവില്‍ ഐ ഡി കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി പബ്ലിക്ക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ തയ്യാറെടുക്കുന്നു. ആദ്യ ഘട്ടത്തില്‍ അഞ്ച് വിഭാഗങ്ങള്‍ക്കായാണ് ഇത് നടപ്പിലാക്കുക. സ്വദേശികകള്‍, തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, സര്‍ക്കാര്‍ മേഖലയിലെ പ്രവാസികള്‍, അഞ്ച് വയസിന് താഴെയുളള കുട്ടികള്‍ എന്നിവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.