Saturday, May 15, 2021
Home Gulf കോവിഡ് മുന്‍കരുതല്‍; ഖത്തറില്‍ ഷോപ്പിംഗ് മാളുകളില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കണമെന്ന് അറിയിപ്പ്

കോവിഡ് മുന്‍കരുതല്‍; ഖത്തറില്‍ ഷോപ്പിംഗ് മാളുകളില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കണമെന്ന് അറിയിപ്പ്

ദോഹ: കോവിഡ് പകര്‍ച്ചവ്യാധിക്കെതിരായ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പൊതുജനങ്ങള്‍ ഷോപ്പിംഗ് മാളുകളില്‍ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തണമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. സോഷ്യല്‍ മീഡിയ കാംപയ്നിങ്ങിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

നിലവില്‍ ഷോപ്പിംഗ് മാളുകളുടെ ശേഷി 50 ശതമാനമാണ്. ഭക്ഷണശാലകളില്‍ അതിന്റെ ശേഷിയുടെ 30 ശതമാനം മാത്രമേ ഉള്‍ക്കൊള്ളിക്കാവൂ. അതേസമയം, പരമാവധി അഞ്ച് പേരെ ഒരു ടേബിളില്‍ ഇരിക്കാന്‍ അനുവദിക്കും. കുട്ടികളുടെ കളിസ്ഥലങ്ങല്‍ ഇതുവരെ അടച്ചിട്ടിരിക്കുകയാണ്.

”മറ്റുള്ളവരില്‍ നിന്ന് എല്ലായിപ്പോഴും 1.5 മീറ്റര്‍ സുരക്ഷിതമായ ദൂരം പാലിക്കുക. മാളുകളില്‍ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുക.”, പൊതുജനാരോഗ്യ മന്ത്രാലയം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

മാളുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കൈ ശുചിത്വം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് പറഞ്ഞു. ശരീര താപനില 38 സെല്‍ഷ്യസിനു താഴെയുള്ളവരെ മാത്രമേ മാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ

Most Popular