Thursday, June 17, 2021
Home Gulf ഹമദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചുവെന്ന് പ്രചാരണം; സത്യാവസ്ഥ വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

ഹമദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചുവെന്ന് പ്രചാരണം; സത്യാവസ്ഥ വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

ദോഹ: ഹമദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചതായി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍ രംഗത്ത്. വിമാനത്താവളം അടച്ചതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്.

വിമാനത്താവളം സാധാരണഗതിയില്‍ തന്നെ എല്ലാ യാത്രക്കാര്‍ക്കുമായി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ ട്വീറ്റ് ചെയ്തു.

ഖത്തറിലേക്കു പ്രവേശിക്കുന്നവര്‍ക്കുള്ള നിബന്ധനകളും നടപടിക്രമങ്ങളും പൊതുജനാരോഗ്യ മന്ത്രാലയം ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇക്കാര്യങ്ങള്‍ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും അധികൃതര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

അതേസമയം, ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രം പിന്തുടരാനും അഭ്യൂഹങ്ങള്‍ തള്ളിക്കളയാനും ഹമദ് വിമാനത്താവളം അധികൃതര്‍ ആവശ്യപ്പെട്ടു.

Most Popular