
ലോകത്തിലെ ഏറ്റവും സുരക്ഷിത വിമാനക്കമ്പനികളില്‍ രണ്ടാമത് ഖത്തര്‍ എയര്‍വേസ്
HIGHLIGHTS
ലോകത്തിലെ ഏറ്റവും സുരക്ഷിത വിമാനകമ്പനികളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേസ് രണ്ടാം സ്ഥാനത്ത്
ദോഹ: ലോകത്തിലെ ഏറ്റവും സുരക്ഷിത വിമാനകമ്പനികളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേസ് രണ്ടാം സ്ഥാനത്ത്. എയര്‍ലൈന്‍ റേറ്റിങ് ഡോട്ട് കോമിന്റെ 2021 ലെ ഏറ്റവും സുരക്ഷിതമായ 20 വിമാനകമ്പനികളുടെ പട്ടികയിലാണ് ഖത്തര്‍ എയര്‍വേസ് ഇടംപിടിച്ചത്. ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയയുടെ ഖാന്റസും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മൂന്നാം സ്ഥാനത്തുമാണ്. സുരക്ഷ, പുതുമ, പുതിയ വിമാനങ്ങള്‍ എന്നിവയുടെ കാര്യങ്ങളില്‍ മുന്‍നിരയിലാണ് ഈ വിമാനകമ്പനികളെല്ലാം. കോവിഡ് കാലത്ത് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കായി സ്വീകരിച്ച നടപടികളാണ് ഖത്തര്‍ എയര്‍വേസിനെ മുന്‍നിരയിലെത്തിച്ചത്. ക്യാബിന് ക്രൂ ജീവനക്കാര്‍ക്ക് പെഴ്സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റ്,യാത്രക്കാര്‍ക്ക് ഡിസ്പോസിബിള്‍ ഫെയ്സ് ഷീല്‍ഡ്, സൗജന്യ സുരക്ഷിത കിറ്റ് എന്നിവയെല്ലാമാണ് വിമാനത്തിനുളളില്‍ നടപ്പാക്കിയത്.