Wednesday, June 23, 2021
Home Gulf ഇന്ത്യയിലെ എല്ലാ ഐസിഎംആർ അംഗീകൃത കേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനും ഖത്തർ എയർവേയ്സ് അംഗീകാരം

ഇന്ത്യയിലെ എല്ലാ ഐസിഎംആർ അംഗീകൃത കേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനും ഖത്തർ എയർവേയ്സ് അംഗീകാരം

ദോഹ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഖത്തർ എയർവേയ്സ് കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ഇന്ത്യയിലെ എല്ലാ ഐസിഎംആർ അംഗീകൃത കേന്ദ്രങ്ങളിൽ നിന്നുമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾക്കും ഖത്തർ എയർവേയ്സ് അംഗീകാരം നൽകി.

ഇന്ത്യയിൽ നിന്ന് ഖത്തർ എയർവേയ്സ് വിമാനങ്ങൾ വഴി മടങ്ങാനാഗ്രഹിക്കുന്നവർക്ക് ഐസിഎംആർ അംഗീകൃത സർക്കാർ, സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിൽ നിന്നുള്ള കൊവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റാണ് ആവശ്യം.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ചില പരിശോധനാ കേന്ദ്രങ്ങളുടെ സർട്ടിഫിക്കറ്റ് മാത്രമേ നേരത്തെ ഖത്തർ എയർവേയ്സ് സ്വീകരിച്ചിരുന്നുള്ളൂ. അതേസമയം, 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പരിശോധന ആവശ്യമില്ല. ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടിയതിനാൽ ഇവിടെ നിന്നും രാജ്യത്ത് പ്രവേശിക്കുന്നവർക്ക് ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.

ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിദേശ വിമാനങ്ങൾക്കുള്ള പ്രവേശനവിലക്ക് തുടരുന്നതിനാൽ ഖത്തർ എയർവെയ്സിന് ഇതുവരെ സർവീസുകൾ പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. സർവീസുകൾ പുനരാരംഭിക്കുന്നത് പ്രകാരമായിരിക്കും മേൽപ്പറഞ്ഞ കാര്യങ്ങൾ നടപ്പിലാകുക.

Most Popular