Tuesday, March 9, 2021
Home Gulf രാജ്യാന്തര തലത്തില്‍ ആദ്യമായി കോവിഡ് പഞ്ചനക്ഷത്ര സുരക്ഷാ റേറ്റിങ് സ്വന്തമാക്കുന്ന വിമാനക്കമ്പനിയായി ഖത്തര്‍ എയര്‍വേസ്

രാജ്യാന്തര തലത്തില്‍ ആദ്യമായി കോവിഡ് പഞ്ചനക്ഷത്ര സുരക്ഷാ റേറ്റിങ് സ്വന്തമാക്കുന്ന വിമാനക്കമ്പനിയായി ഖത്തര്‍ എയര്‍വേസ്

ദോഹ: ലോകത്ത് ആദ്യമായി കോവിഡ് ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിങ് സ്വന്തമാക്കുന്ന വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേസ്. ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍  ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വ്യോമയാന യാത്ര ഏജന്‍സിയായ സ്‌കൈ ട്രാക്സ് ആണ് ഈ റേറ്റിങ് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ മാസം സ്‌കൈ ട്രാക്സ് ടീം നടത്തിയ പരിശോധനയിലാണ് ഖത്തര്‍ എയര്‍വേയ്‌സിന് ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കാന്‍ തീരുമാനിച്ചത്. കൊവിഡ് ആരംഭിച്ച സമയത്ത് തന്നെ ഖത്തര്‍ എയര്‍വേയ്‌സ് അത്യാധുനിക സുരക്ഷയാണ് പ്രതിരോധ രംഗത്ത് നല്‍കി വന്നത്. വിമാന യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാരുടെ കോവിഡ് സുരക്ഷക്ക് പ്രത്യേക സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.അതേസമയം, കഴിഞ്ഞ വാരം ഖത്തര്‍ എയര്‍വേയ്‌സിന്റെ ആസ്ഥാനമായ ഹമദ് രാജ്യാന്തര വിമാനത്താവളത്തിനും സ്‌കൈ ട്രാക്‌സിന്റെ കോവിഡ് സുരക്ഷ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലോകത്ത് ആദ്യമായി നല്‍കിയിരുന്നു. ഖത്തര്‍ എയര്‍വേയ്‌സിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ മറ്റൊരു പൊന്‍ തൂവലാണ് സ്‌കൈ ട്രാക്‌സിന്റെ അംഗീകാരമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് മേധാവി അക്ബര്‍ അല്‍ ബേഖര്‍ ചൂണ്ടിക്കാട്ടി

Most Popular