
ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിലെ മികച്ച പ്രകടനം: ഡയമണ്ട് സ്റ്റാര്‍ നേടി ഖത്തര്‍ എയര്‍വേയ്സ്
HIGHLIGHTS
എയര്‍ലൈന്‍ പാസഞ്ചര്‍ എക്സ്പീരിയന്‍സ് അസോസിയേഷന്റെ ഡയമണ്ട് സ്റ്റാര്‍ അംഗീകാരം നേടി ഖത്തര്‍ എയര്‍വേസ്
ദോഹ: എയര്‍ലൈന്‍ പാസഞ്ചര്‍ എക്സ്പീരിയന്‍സ് അസോസിയേഷന്റെ ഡയമണ്ട് സ്റ്റാര്‍ അംഗീകാരം നേടി ഖത്തര്‍ എയര്‍വേസ്. ഗ്ലോബല്‍ ഏവിയേഷന്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സിയായ സിംപ്ലിഫ്ളൈയിങ് ആണ് ‘ഡയമണ്ട് സ്റ്റാന്‍ഡേര്‍ഡ്’ പ്രഖ്യാപനം നടത്തിയത്. ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനങ്ങളില്‍ കോവിഡ് ശുചിത്വവും, സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും കൃത്യമായി വിലയിരുത്തുകയും, ഇതില്‍ യാത്രികരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ മികവ് പുലര്‍ത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ അംഗീകാരം പ്രഖ്യാപിച്ചത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.