
ഖത്തര്‍ എയര്‍വേയ്സ് സൗദിയിലേക്ക് ബുക്കിംഗ് തുടങ്ങി
HIGHLIGHTS
ഖത്തര്‍ എയര്‍വേയ്സ് സൗദിയിലേക്ക് ടിക്കററ്റ് ബുക്കിംഗ് തുടങ്ങിയതായി പെനിന്‍സുല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു
ദോഹ. ഖത്തര്‍ എയര്‍വേയ്സ് സൗദിയിലേക്ക് ടിക്കററ്റ് ബുക്കിംഗ് തുടങ്ങിയതായി പെനിന്‍സുല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉപരോധം അവസാനിച്ച ശേഷമുള്ള ആദ്യ ഖത്തര്‍ എയര്‍വേയ്സ് കൊമേര്‍സ്യല്‍ വിമാനം ജനുവരി 11 തിങ്കളാഴ്ച ഉച്ചക്ക് 2.05 ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് 3.30 ന് റിയാദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തും.
ബോയിംഗ് 787 ഡ്രീം ലൈനറാണ് സര്‍വീസിനായി ഉപയോഗിക്കുക. കോവിഡ് 19 മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും എന്‍ട്രി എക്സിറ്റ് വ്യവസ്ഥകള്‍