Sunday, June 20, 2021
Home Gulf ഖത്തര്‍ എയര്‍വേയ്‌സില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ന്യൂജെനറേഷന്‍ സംവിധാനം

ഖത്തര്‍ എയര്‍വേയ്‌സില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ന്യൂജെനറേഷന്‍ സംവിധാനം

ദോഹ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ എയര്‍വെയ്സില്‍ സജ്ജീകരിച്ച സംവിധാനം ശ്രദ്ധേയമാകുന്നു. വിമാനത്തിലെ സീറ്റിനു പുറകില്‍ ഘടിപ്പിച്ച സ്‌ക്രീനില്‍ വിനോദ പരിപാടികള്‍ കൈതൊടാതെ ഉപയോഗിച്ച് കാണുന്നതിനുള്ള സംവിധാനമാണ് ആഗോളതലത്തില്‍ ശ്രദ്ധേയമായത്. 100 ശതമാനം കൈ തൊടാതെ വിനോദ പരിപാടികള്‍ കാണാം എന്നതാണ് ഈ സംവിധാനത്തിന്റെ മേന്മ. തെയ്ല്‍സ് എവാന്ത് ഐ.എഫ്.ഇ സിസ്റ്റവുമായി സഹകരിച്ചാണ് ഈ സംവിധാനം ഖത്തര്‍ എയര്‍വെയ്സ് അവതരിപ്പിച്ചത്. എ 350 പാസഞ്ചറുകളിലെ യാത്രക്കാര്‍ക്ക് ഒറിക്കോംസ് വൈ-ഫൈയിലേക്ക് കണക്റ്റുചെയ്ത് മൊബൈലില്‍ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ടാണ് സീറ്റ് ബാക്ക് സ്‌ക്രീന്‍ ഉപയോഗിക്കാന്‍ കഴിയുക. വിമാനയാത്രികര്‍ക്ക് സീറോ ടച്ച് സാങ്കേതികവിദ്യയിലൂടെ വിനോദ സേവനം ലഭ്യമാവുന്ന ആഗോള തലത്തിലെ ആദ്യ എയര്‍ലൈനായി ഇതോടെ ഖത്തര്‍ എയര്‍വെയ്സ് മാറിയിരിക്കുകയാണ്.

 

Most Popular