Tuesday, May 18, 2021
Home Gulf 2021 യാത്രക്കാരുടെ ഇഷ്ടത്തിന് വിട്ട് ഖത്തര്‍ എയര്‍വെയ്സ്; അപ്രതീക്ഷിത ഓഫറിന്റെ ആഹ്ളാദത്തില്‍ പ്രവാസികള്‍

2021 യാത്രക്കാരുടെ ഇഷ്ടത്തിന് വിട്ട് ഖത്തര്‍ എയര്‍വെയ്സ്; അപ്രതീക്ഷിത ഓഫറിന്റെ ആഹ്ളാദത്തില്‍ പ്രവാസികള്‍

ദോഹ: യാത്രക്കാര്‍ക്ക് പരിമിധികള്‍ ഇല്ലാത്ത വിമാന ടിക്കറ്റ് നല്‍കുമെന്നറിയിച്ച് ഖത്തര്‍ എയര്‍വെയ്സ്. പരിധിയില്ലാതെ തീയ്യതി മാറ്റാനും, ഫീസ് രഹിത റീഫണ്ടുകള്‍ നല്‍കാനുമാണ് ഖത്തര്‍ എയര്‍വെയ്സിന്റെ തീരുമാനം.

2021 ഏപ്രില്‍ 30 ന് മുന്‍പ് വിതരണം ചെയ്ത ടിക്കറ്റുകള്‍ക്കാണ് ഈ പരിഗണന. 2021 ഡിസംബര്‍ 30 നകം പൂര്‍ത്തിയാക്കുന്ന യാത്രകള്‍ക്കാണ് ഈ ഓഫര്‍ കമ്പനി നല്‍കുക. അപ്രതീക്ഷിതമായി വന്നെത്തിയ ഓഫറിന്റെ ആഹ്ളാദത്തിലാണ് പ്രവാസികള്‍ അടക്കമുള്ള യാത്രക്കാര്‍.

qatarairways.com വഴി യാത്ര ബുക്ക് ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും 10% അധിക മൂല്യമുള്ള ഒരു ട്രാവല്‍ വൗച്ചറിനായി ടിക്കറ്റ് കൈമാറ്റം ചെയ്യാനുള്ള ഓപ്ഷനും എയര്‍ലൈന്‍ ഒരുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഖത്തര്‍ എയര്‍വെയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Most Popular