Monday, April 19, 2021
Home Gulf ഖത്തറില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് അവസരം; വിവിധ തൊഴിലാളികളെ ക്ഷണിച്ച് അല്‍ ബന്ധാരി

ഖത്തറില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് അവസരം; വിവിധ തൊഴിലാളികളെ ക്ഷണിച്ച് അല്‍ ബന്ധാരി

ദോഹ: ഖത്തറിലെ പ്രമുഖ കെട്ടിട നിര്‍മ്മാണ കമ്പനിയായ അല്‍ ബന്ധാരി വിവിധ തൊഴില്‍ മേഖലകളിലേക്കുള്ള തൊഴിലാളികളെ ക്ഷണിച്ചു. കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മൂന്നാം തീയ്യതിയാണ് രജിസ്ട്രേഷന്‍ ആരംഭിച്ചത്. ഒമ്പതാം തീയ്യതിയാണ് അവസാനിക്കുന്നത്. പെയിന്റര്‍മാര്‍, ആശാരിപ്പണിക്കാര്‍, സ്റ്റീല്‍ ഫിക്സ് ചെയ്യുന്നവര്‍, തേപ്പുപണിക്കാര്‍, ഡ്രൈവര്‍മാര്‍, പൈപ്പ് ഫിറ്റ് ചെയ്യുന്നവര്‍, ഇലക്ട്രീഷന്‍മാര്‍ തുടങ്ങിയ തൊഴിലാളികളെയാണ് കമ്പനി തേടുന്നത്. അര്‍ഹമായ ശമ്പളം നല്‍കുമെന്നും കമ്പനി അറിയിച്ചു. താല്‍പര്യമുള്ളവര്‍ പേരും ബന്ധപ്പെടാനുള്ള നമ്പറും 70194154 എന്ന നമ്പറിലേക്ക് അയക്കുക. ഇ-മെയില്‍ [email protected]

Most Popular