Monday, June 21, 2021
Home Gulf ഖത്തറില്‍ കോവിഡ് നിയമങ്ങള്‍ പാലിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്ത പത്ത് പേര്‍ അറസ്റ്റില്‍

ഖത്തറില്‍ കോവിഡ് നിയമങ്ങള്‍ പാലിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്ത പത്ത് പേര്‍ അറസ്റ്റില്‍

ദോഹ: ഖത്തറില്‍ കോവിഡ് നിയമങ്ങള്‍ പാലിക്കാതെ യാത്ര ചെയ്തതിന് പത്ത് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം നടത്തിയ വാഹന പരിശോധനകളിലാണ് നിയമ ലംഘകരെ പിടികൂടിയത്.

കുടുംബങ്ങള്‍ അല്ലാത്തവര്‍ക്ക് ഒരു വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി. ഖത്തറില്‍ കൊവിഡ് നിരീക്ഷണങ്ങള്‍ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വാരം അറിയിച്ചിരുന്നു.

ഇന്ന് മാത്രം മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 112 പേരെയാണ് പൊലീസ് പിടികൂടിയത്. നിയമ ലംഘകരെ കര്‍ശനമായി ശിക്ഷിക്കുമെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. വരും ദിവസങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പരിശോധനകള്‍ ഇക്കാര്യത്തിലുണ്ടാവുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്

Most Popular