Tuesday, April 13, 2021
Home Gulf സൗദിയില്‍ പുനപ്രക്ഷേപണത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് ബീന്‍ സ്‌പോര്‍ട്‌സ് ചാനല്‍

സൗദിയില്‍ പുനപ്രക്ഷേപണത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് ബീന്‍ സ്‌പോര്‍ട്‌സ് ചാനല്‍

ദോഹ: മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം സൗദിയില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ബീന്‍ സ്പോര്‍ട്സ് ചാനലിന്റെ പ്രസ്താവന.കഴിഞ്ഞ ദിവസം ചാനല്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങുമെന്ന് സൗദി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ ഇനിയും വൈകുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാവുന്നില്ലെന് ചാനല്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. വൈകാതെ തന്നെ സൗദി വര്‍ത്താവകുപ്പ് മന്ത്രാലയം ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും നിലവില്‍ സാങ്കേതിക തടസ്സങ്ങള്‍ മാത്രമായിരിക്കാം ബീന്‍ സ്പോര്‍ട്സിന് സംപ്രേക്ഷണ അവകാശം നിഷേധിക്കപ്പെടുന്നതിന് പിന്നിലെന്നും ഖത്തര്‍ ആസ്ഥാനമായ ചാനല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി

Most Popular