News Flash
X
ഖത്തറില്‍ മടങ്ങിയെത്തുന്നവര്‍ക്കിടയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു

ഖത്തറില്‍ മടങ്ങിയെത്തുന്നവര്‍ക്കിടയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു

personTF access_timeFriday October 23, 2020
HIGHLIGHTS
ഖത്തറില്‍ മടങ്ങിയെത്തുന്നവര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വര്‍ധിക്കുകയാണ്.

ദോഹ: ഖത്തറില്‍ മടങ്ങിയെത്തുന്നവര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വര്‍ധിക്കുകയാണ്.

കേരളമടക്കമുള്ള ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികള്‍ ഖത്തറിലേക്ക് ഇനിയും മടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തേക്ക് തിരിച്ചുവരുന്നവരില്‍ അനുദിനം വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ ഖത്തര്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കാം എന്നുള്ള ആശങ്ക പല പ്രവാസികളും പങ്കുവയ്ക്കുന്നു.

ഇന്നു മാത്രം ഖത്തറിലെത്തിയ 48 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ചുദിവസത്തിനുള്ളില്‍ മടങ്ങിയെത്തിയ 172 ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ ഈ കണക്കുകള്‍ വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

SHARE :
folder_openTags
content_copyCategory