X
ഖത്തറില്‍ ഇന്ന് 248 പേര്‍ കോവിഡ് മുക്തരായി; ആശുപത്രിയില്‍ ചികിത്സയിലുള്ളത് 277 പേര്‍

ഖത്തറില്‍ ഇന്ന് 248 പേര്‍ കോവിഡ് മുക്തരായി; ആശുപത്രിയില്‍ ചികിത്സയിലുള്ളത് 277 പേര്‍

personTF access_timeThursday November 26, 2020
HIGHLIGHTS
ഖത്തറില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 215 പേര്‍ക്കെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.

ഖത്തറില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 215 പേര്‍ക്കെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 248 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 135,198 ആയി. ഇന്നത്തെ രോഗികളില്‍ 44 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തിയവരാണ്. 138,066 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 237 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ 2,631 പേരാണ് ചികിത്സയിലുള്ളത്. പുതുതായി 4755 പേരാണ് വൈറസ് ടെസ്റ്റ് നടത്തിയത്. 1,097,377 പേര്‍ക്കാണ്. 39 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 277 ആണ്. ഒരാളെ ഐ.സി.യുവിലും പ്രവേശിപ്പിച്ചു

SHARE :
folder_openTags
content_copyCategory