News Flash
X
ഖത്തറില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ്

ഖത്തറില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ്

personTF access_timeTuesday January 12, 2021
HIGHLIGHTS
ഖത്തറില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 171 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 40 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 111 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 142,938 ആയി. ഇതുവരെ പോസിറ്റീവായവരുടെ എണ്ണം 146,279 ആണ്. 3,095 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. 24 മണിക്കൂറിനിടെ 4726 പേര്‍ രോഗപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.

SHARE :
folder_openTags
content_copyCategory