Tuesday, September 21, 2021
Home Gulf പ്രവാസിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി

പ്രവാസിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി

കോഴിക്കോട്: നാട്ടിലെത്തിയ പ്രവാസിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. കൊയിലാണ്ടി സ്വദേശിയായ ഹനീഫ എന്നയാളെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നില്‍ കൊടുവള്ളിയില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നാണ് പുറത്തുവരുന്ന വിവരം.

വീടിന് പരിസരത്ത് നില്‍ക്കുകയായിരുന്ന ഹനീഫയെ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘം ഹനീഫയെ പിടിച്ച് വലിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു. മൂന്നുമാസം മുമ്പാണ് ഹനീഫ ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്.

സ്വര്‍ണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസിന് ലഭിക്കുന്ന സൂചനകള്‍. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളാണ് നടക്കുന്നത്. തട്ടിക്കൊണ്ടുപോകപ്പെട്ട ഹനീഫ ഏതെങ്കിലും തരത്തില്‍ സ്വര്‍ണകടത്തിനുള്ള കാരിയറായി പ്രവര്‍ത്തിച്ചിരുന്നോ എന്നരീതിയിലും പോലീസ് അന്വേഷണം നടത്തുകയാണ്. ഹനീഫയുടെ സഹോദരന്‍ അലി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Most Popular