Wednesday, September 22, 2021
Home Gulf സ്വകാര്യ മേഖലയില്‍നിന്നുള്ള കയറ്റുമതിയില്‍ നേട്ടം കൈവരിച്ച് ഖത്തര്‍

സ്വകാര്യ മേഖലയില്‍നിന്നുള്ള കയറ്റുമതിയില്‍ നേട്ടം കൈവരിച്ച് ഖത്തര്‍

ദോഹ: സ്വകാര്യ മേഖലയില്‍നിന്നുള്ള കയറ്റുമതിയില്‍ നേട്ടം കൈവരിച്ച് ഖത്തര്‍. ഈ വര്‍ഷം മെയ് മാസത്തില്‍ കയറ്റുമതിയില്‍ 321 ശതമാനം (250 കോടി റിയാല്‍) വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഖത്തര്‍ ചേംബറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മാസം തോറുമുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഏപ്രിലില്‍ കയറ്റുമതിയില്‍ 24 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2020 ഫെബ്രുവരിയിലെ കണക്കുകളെ (190 കോടി റിയാല്‍) അപേക്ഷിച്ച് ഈ വര്‍ഷം മെയ് മാസത്തില്‍ 31.6 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഖത്തര്‍ കയറ്റുമതി ഏറ്റവും സ്വീകരിച്ചത് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളാണ്. ആകെ മൂല്യത്തിന്റെ 40.7 ശതമാനം വരുമിത്. ഏഷ്യന്‍ രാജ്യങ്ങളാണ് രണ്ടാമത്. 32.6 ശതമാനം. 21.7 ശതമാനവുമായി ജി.സി.സി രാജ്യങ്ങളാണ് മൂന്നാമത്.

ജി.സി.സിക്ക് പുറത്തുള്ള അറബ് രാജ്യങ്ങള്‍, അമേരിക്കന്‍ രാജ്യങ്ങള്‍, ആഫ്രിക്കയിലെ അറബ് രാജ്യങ്ങളല്ലാത്തവ, യൂറോപ്യന്‍ യൂണിയനിലുള്‍പ്പെടാത്ത രാജ്യങ്ങള്‍ എന്നിവയാണ് യഥാക്രമം നാല് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളില്‍.

Most Popular