ദോഹ: വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിശ്വസനീയമായ വാര്‍ത്തകള്‍ക്കായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടുകളോ, (www.mofa.gov.qa) എന്ന വെബ്സൈറ്റോ സന്ദര്‍ശിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തറിന്റെ വിദേശകാര്യ നയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്തകള്‍, ഡേറ്റകള്‍ എന്നിവ പ്രസിദ്ധീകരിക്കപ്പെടുന്നത് ഔദ്യോഗിക അകൗണ്ടുകളില്‍ ആയിരിക്കുമെന്നും ചൂണ്ടിക്കാട്ടി. ഖത്തര്‍ വിദേശ കാര്യാ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആധികാരികമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്.