Tuesday, May 11, 2021
Home Gulf ഖത്തറില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം അവഗണിച്ച് ജനങ്ങള്‍; 132 പേര്‍ക്കെതിരെ കൂടി നിയമ നടപടി

ഖത്തറില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം അവഗണിച്ച് ജനങ്ങള്‍; 132 പേര്‍ക്കെതിരെ കൂടി നിയമ നടപടി

ദോഹ: ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 132 പേര്‍ക്കെതിരെ കൂടി നിയമ നടപടിയെടുത്ത് ആഭ്യന്തര മന്ത്രാലയം. ഇവരെ പബ്ലിക് പ്രോസിക്യൂഷന് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു വാഹനത്തില്‍ അനുവദിച്ചതിലും അധികം ആളുകളെ കയറ്റിയധിന് 10 പേര്‍ക്കെതിരെയും മന്ത്രാലയം നടപടിയെടുത്തിട്ടുണ്ട്.
കോവിഡ്-19 പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നേരത്തേ പൊതുജനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.

Most Popular