Wednesday, June 23, 2021
Home Gulf ഖത്തര്‍ മിഡില്‍ ഈസ്റ്റിലെ പ്രധാന ഫുട്‌ബോള്‍ കേന്ദ്രമായി മാറിയെന്ന് യൂറോപ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ മേധാവി

ഖത്തര്‍ മിഡില്‍ ഈസ്റ്റിലെ പ്രധാന ഫുട്‌ബോള്‍ കേന്ദ്രമായി മാറിയെന്ന് യൂറോപ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ മേധാവി

ദോഹ: ഖത്തര്‍ മിഡില്‍ ഈസ്റ്റിലെ പ്രധാനപ്പെട്ട ഫുട്ബാള്‍ കേന്ദ്രമായി മാറിയെന്ന് യൂറോപ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ മേധാവി അലക്‌സാണ്ടര്‍ സെഫ്. ഖത്തര്‍ ആസ്ഥാനമായ ബീന്‍ സ്പോര്‍ട്സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തര്‍ ലോക കപ്പുമായി ബന്ധപെട്ടു നടത്തി കൊണ്ടിരിക്കുന്ന ഒരുക്കങ്ങളില്‍ യൂറോപ്യന്‍ അധികൃതര്‍ സംതൃപ്തരാണ്. ഏഷ്യ ക്ലബ് ഫുട്ബാള്‍ അടക്കം നിരവധി അന്താരാഷ്ട്ര പ്രസക്തമായ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചത് ഖത്തറിന്റെ ഈ രംഗത്തെ മികവ് വര്‍ധിപ്പിച്ചു.

ഖത്തറിലെ തന്റെ സുഹൃത്തുക്കള്‍ എല്ലാം തന്നെ ഫുട്ബാള്‍ ലോക കപ്പ് ആതിഥേയത്വത്തിന്റെ ആവേശത്തിലേക്ക് ഇപ്പോഴേ പ്രവേശിച്ചു കഴിഞ്ഞു. യൂറോപ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ ഭാരവാഹി എന്ന നിലയില്‍ ലോകകപ്പ് സംഘാടനവുമായി ബന്ധപ്പെട്ട എല്ലാ പിന്തുണയും ഇപ്പോള്‍ തന്നെ തങ്ങള്‍ പ്രഖ്യാപിക്കുകയായണെന്നും അലക്‌സാണ്ടര്‍ സെഫിന് ചൂണ്ടിക്കാട്ടി.

Most Popular