Sunday, April 18, 2021
Home Gulf വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഖത്തര്‍ പ്രധാനമന്ത്രി

വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഖത്തര്‍ പ്രധാനമന്ത്രി

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഖത്തര്‍ പ്രധാനമന്ത്രി .
ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ഹമദ് വിമാനത്താവളത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുട്ടിക്ക് ചികിത്സയും പരിചരണവും നല്‍കി.
ഇതിനിടെ മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കുട്ടി മരിച്ചിട്ടില്ലെന്നും പൂര്‍ണ ആരോഗ്യമുണ്ടെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
കുട്ടിയുടെയും അമ്മയുടെയും ആരോഗ്യനില സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് കുഞ്ഞിനെ കണ്ടെത്തിയ മേഖലയില്‍ പ്രവേശിച്ച യാത്രക്കാരായ സ്ത്രീകളെ കണ്ടെത്തി ഇവരോട് ചോദ്യങ്ങള്‍ ഉന്നയിച്ചതും ഇവരെ പരിശോധിച്ചതെന്നും അധികൃതര്‍ വിശദീകരിച്ചു.

കുട്ടിയുടെ മാതാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ [email protected] എന്ന വിലാസത്തില്‍ അറിയിക്കണമെന്നും വിമാനത്താവള അധികൃതര്‍ അഭ്യര്‍ഥിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ഖത്തര്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.

Most Popular