Saturday, July 24, 2021
Home Gulf ഖത്തറിൽ ചൂട് കുറയും; കനത്ത കാറ്റിന് സാധ്യത

ഖത്തറിൽ ചൂട് കുറയും; കനത്ത കാറ്റിന് സാധ്യത

ദോഹ: ഈ വാരാന്ത്യത്തിൽ പകൽ ചൂടിന് കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്ക്-പടിഞ്ഞാറൻ കാറ്റിന്റെ വരവിനെ തുടർന്ന് പകൽ താപനില 3-4 ഡിഗ്രി സെൽഷ്യസ് വരെ കുറയും.

വൈകുന്നേരങ്ങളിൽ നല്ല കാലാവസ്ഥയായിരിക്കും. കനത്ത കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. വെള്ളി, ശനി ദിവസങ്ങളിൽ കൂടിയ താപനില 32-36 ഡിഗ്രിയും കുറഞ്ഞ താപനില 23-27 ഡിഗ്രിയുമാകും. ഇന്ന് വടക്ക്-പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ എട്ട് മുതൽ 18 നോട്ടിക് മൈലും ചില സമയങ്ങളിൽ 23 നോട്ടിക് മൈലും വേഗത്തിൽ വീശും.

ചില സ്ഥലങ്ങളിൽ 30 നോട്ടിക് മൈൽ വേഗത്തിൽ കാറ്റ് ശക്തി പ്രാപിക്കും. രണ്ട് ദിവസങ്ങളിലും ദൂരക്കാഴ്ച നാല് മുതൽ എട്ട് കിലോമീറ്റർ വരെ കുറയാനും സാധ്യതയുണ്ട്.

Most Popular