Saturday, May 15, 2021
Home Gulf ഖത്തറില്‍ വീണ്ടും കോവിഡ് മരണം; 138 പേര്‍ രോഗമുക്തരായി

ഖത്തറില്‍ വീണ്ടും കോവിഡ് മരണം; 138 പേര്‍ രോഗമുക്തരായി

ദോഹ: ഖത്തറില്‍ വീണ്ടും കോവിഡ് മരണം. 74 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 244 ആയി. പുതുതായി 129 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 31 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വന്നവരാണ്.

പുതുതായി 138 പേര്‍ വൈറസില്‍ നിന്നും മുക്തരായി. ഇതോടെ ഖത്തറില്‍ രോഗമുക്തരായവരുടെ ആകെ എണ്ണം 140,542 ആയി. പുതുതായി 8537 കൊവിഡ് ടെസ്റ്റാണ് അധികൃതര്‍ നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റ് 1215910 ആയി.

Most Popular