Tuesday, May 11, 2021
Home Gulf ഖത്തര്‍ ദേശീയ ദിനം: കാണികളില്‍ ആവേശമുയര്‍ത്തി കര, വ്യോമ, ജല സൈനികരുടെ പ്രകടനം

ഖത്തര്‍ ദേശീയ ദിനം: കാണികളില്‍ ആവേശമുയര്‍ത്തി കര, വ്യോമ, ജല സൈനികരുടെ പ്രകടനം

ദോഹ: ദോഹ കോര്‍ണിഷില്‍ നടന്ന ദേശീയ ദിന ആഘോഷ ചടങ്ങില്‍ വിമാനങ്ങളിലും, ഹെലികോപ്റ്ററിലുമായി നടത്തിയ പ്രകടനങ്ങള്‍ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ആകാശത്ത് ഖത്തറിന്റെ ദേശീയ പതാകയുടെ നിറം വിതറി വിമാനങ്ങള്‍ കൂട്ടമായി പറന്നത് രാജ്യത്തെ ജനങ്ങളില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയത്. അമിരി ഗാര്‍ഡും, ലെഫ്ദേവയ പ്രത്യേക സംഘവും കരയില്‍ പരേഡ് നടത്തി. കര, വ്യോമ, സൈനികരുടെ പ്രകടനത്തിനൊപ്പം തന്നെ കടലില്‍ നാവിക സേന ബോട്ടുകളിലും, കപ്പലുകളിലും നടത്തിയ പ്രകടനവും കാണികളില്‍ ആവേശം ജനിപ്പിച്ചു. പതിനെട്ടോളം പീരങ്കികള്‍ വെടിശബ്ദം ഉയര്‍ത്തിയതോടെയാണ് ഇന്ന് രാവിലെ ദോഹ കോര്‍ണിഷില്‍ ദേശീയ ദിനാഘോഷങ്ങളുടെ ഔദ്യോഗിക തുടക്കം കുറിച്ചത്.

Most Popular