Saturday, June 19, 2021
Home Gulf ഖത്തര്‍ ദേശീയ ദിനാഘോഷം; രാജ്യത്തെ പ്രധാന നിരത്തുകളില്‍ അലങ്കാരങ്ങള്‍ തകൃതി

ഖത്തര്‍ ദേശീയ ദിനാഘോഷം; രാജ്യത്തെ പ്രധാന നിരത്തുകളില്‍ അലങ്കാരങ്ങള്‍ തകൃതി

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ പ്രധാന നിരത്തുകളില്‍ അലങ്കാര പണികള്‍ തകൃതിയായി നടക്കുന്നു. പ്രാദേശിക പത്രമാണ് ചിത്രങ്ങള്‍ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അല്‍വക്ര, ദോഹ, തുടങ്ങിയ നഗരങ്ങളിളെ പ്രധാന കെട്ടിടങ്ങള്‍ പാതയോരങ്ങളിലെ വിളക്ക് കാലുകള്‍ എന്നിവയില്‍ ഖത്തര്‍ പതാകകള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിന് ഇനിയും ഒരു മാസത്തിനടുത്ത കാലതാമസമുണ്ടെങ്കിലും രാജ്യത്തെ വിപണികളില്‍ ഖത്തര്‍ പതാക, ഖത്തര്‍ അമീറിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബാനറുകള്‍ എന്നിവ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

ഇത്തവണത്തെ ദേശീയ ദിനാഘോഷത്തിന് കൊവിഡ് തടസ്സമാണെങ്കിലും രാജ്യത്ത് വ്യക്തിപരമായ ആഘോഷങ്ങള്‍ക്ക് കുറവുണ്ടാവില്ല എന്നാണ് കരുതപ്പെടുന്നത്. ഖത്തര്‍ ലോക കപ്പ് 2022 അടുത്തെത്തിയ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ വിധ ആഘോഷങ്ങള്‍ക്കും അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ ലഭിക്കുന്നുണ്ട് എന്നതും ഇത്തവണത്തെ പ്രത്യേകതയായി കണക്കാക്കപ്പെടുന്നു.

Most Popular