Monday, July 26, 2021
Home Gulf ഖത്തര്‍ ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടല്‍ നവീകരിച്ചു

ഖത്തര്‍ ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടല്‍ നവീകരിച്ചു

ദോഹ: കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസി തൊഴിലാളികള്‍ക്ക് വീണ്ടും ജോലി കിട്ടാന്‍ സഹായിക്കുന്ന ഖത്തര്‍ ചേംബറിന്റെ ഓണ്‍ലൈന്‍ സംവിധാനമായ ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടല്‍ നവീകരിച്ചു. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ക്കെല്ലാം രജിസ്റ്റര്‍ ചെയ്യാനുള്ളസൗകര്യം ഏര്‍പ്പെടുത്തിക്കൊണ്ടാണ് പോര്‍ട്ടല്‍ വിപുലീകരിച്ചിരിക്കുന്നത്. ഇതുപ്രകാരം പുതിയ ജീവനക്കാരെ തേടുന്ന, നിയമിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് ലിങ്ക് വഴി പോര്‍ട്ടലില്‍ പ്രവേശിക്കാം.തൊഴില്‍ മന്ത്രാലയത്തിനെയും ഖത്തര്‍ ചേംബറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ ഇലക്േട്രാണിക് ലിങ്കും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണിത്. https://jobs.qatarchamber.com/ar/ ലിങ്ക് വഴി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന കമ്ബനികള്‍ക്ക് യൂസര്‍ നെയിമും പാസ്‌വേഡും ലഭിക്കും. രജിസ്‌ട്രേഷന്‍ ആക്ടിവ് ആക്കുന്നതിന് ലഭിക്കുന്ന ഇ-മെയില്‍ ഓപണ്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി കമ്ബനികള്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. ഭരണനിര്‍വഹണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയവുമായി സഹകരിച്ച് ജൂലൈ മാസത്തിലാണ് ലേബര്‍ റീ-എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ചത്.

അതേസമയം കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് വീണ്ടും ജോലി കിട്ടാന്‍ സഹായിക്കുന്ന ഖത്തര്‍ ചേംബറിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിന് മികച്ച പ്രതികരണമാണുള്ളത്. പ്രാദേശിക വിപണിയില്‍ ജോലി നഷ്ടമായവര്‍ക്ക് https://www.qatarchamber.com/qcemployment/ എന്ന വെബ് അഡ്രസിലൂടെ വീണ്ടും ജോലിക്കായുള്ള അപേക്ഷ സമര്‍പ്പിക്കാം. രജിസ്റ്റര്‍ ചെയ്തതിന് ശേഷം അപേക്ഷ സമര്‍പ്പിക്കുന്നതോടെയാണ് നടപടികള്‍ ആരംഭിക്കുക. തൊഴില്‍ മന്ത്രാലയത്തിലെത്തുന്ന അപേക്ഷകളില്‍ അധികൃതര്‍ പരിശോധന നടത്തുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വെബ്‌സൈറ്റ് വഴി തൊഴിലാളികള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ മറ്റു കമ്ബനികളിലേക്ക് ജോലി മാറുന്നതിനും ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ആഗ്രഹിക്കുന്ന കമ്ബനികളില്‍ പുതിയ തൊഴില്‍ കണ്ടെത്തുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഉപകരിക്കും.

അതോടൊപ്പം തൊഴിലാളികളെ പിരിച്ചുവിട്ട കമ്ബനികള്‍ക്ക് ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഓരോ തൊഴിലാളിയെ സംബന്ധിച്ചും വിശദമാക്കുന്നതിനുള്ള പ്രത്യേക ഫോറവും ആവശ്യമായ രേഖകള്‍ ചേര്‍ക്കുന്നതിനുള്ള സൗകര്യവും പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ കമ്ബനികള്‍ക്ക് ആവശ്യമായ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമുള്ള അവസരവും ഖത്തര്‍ ചേംബര്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. പ്രതിസന്ധി കാരണം തങ്ങള്‍ പിരിച്ചുവിട്ട തൊഴിലാളികളുടെ വിവരങ്ങള്‍ അതത് കമ്ബനികള്‍ക്ക് നല്‍കാനുള്ള സംവിധാനവും പോര്‍ട്ടലിലുണ്ട്. ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഓരോ തൊഴിലാളിയെ സംബന്ധിച്ചും വിശദമാക്കുന്നതിനുള്ള പ്രത്യേക ഫോറവും ആവശ്യമായ രേഖകള്‍ ചേര്‍ക്കുന്നതിനുള്ള സൗകര്യവും പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സൈറ്റിലെ ഹോം പേജിലെ ‘റീ എംപ്ലോയ്‌മെന്റ്’ എന്ന വിന്‍ഡോവില്‍ ക്ലിക്ക് ചെയ്താല്‍ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ഫോം തുറന്നുവരും. ഇതില്‍ തങ്ങളുടെ കമ്ബനികളില്‍ നിന്ന് ജോലി നഷ്ടമായ ജീവനക്കാരുടെ വിശദവിവരങ്ങള്‍ അതത് കമ്ബനികള്‍ ചേര്‍ക്കുകയാണ് വേണ്ടത്. എന്‍ജിനീയര്‍, വര്‍ക്കര്‍, ഡ്രൈവര്‍, ഓഫിസ് ക്ലര്‍ക്ക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സെക്രട്ടറി, അക്കൗണ്ടന്റ്, സെക്യൂരിറ്റി, തൂപ്പുകാര്‍, ടീ ബോയ്, ക്ലര്‍ക്ക് തുടങ്ങിയ വിഭാഗം ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കാം. ഈ വിഭാഗത്തില്‍ പെടാത്തവരാണെങ്കില്‍ അതിനുള്ള സൗകര്യവുമുണ്ട്. ജീവനക്കാരന്റെ ജോലി പരിചയം, ഖത്തര്‍ ഐ.ഡി നമ്ബര്‍, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍ നമ്ബര്‍ തുടങ്ങിയവയും ചേര്‍ക്കാനാവും.

Most Popular