Saturday, April 17, 2021
Home Gulf ഖത്തറില്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

ഖത്തറില്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

ദോഹ: 2021 മാര്‍ച്ച് മാസത്തെ ഇന്ധന വില ഖത്തര്‍ പെട്രോളിയം (ക്യു.പി) പ്രഖ്യാപിച്ചു. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.60 ഖത്തര്‍ റിയാലും സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 1.65 ഖത്തര്‍ റിയാലുമാണ് പുതുക്കിയ വില.

പ്രീമിയം, സൂപ്പര്‍ പെട്രോളുകളുടെ വില ഫെബ്രുവരി മാസത്തേക്കാള്‍ 15 ദിര്‍ഹമാണ് വര്‍ധിപ്പിച്ചത്. ജനവരിയിലും ഫെബ്രുവരിയിലും ഖത്തറില്‍ ഇന്ധനവില വര്‍ധിച്ചിരുന്നു.
ഡീസലിനും ഫെബ്രുവരിയിലെതിനെക്കാള്‍ 15 ദിര്‍ഹം വില വര്‍ധിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ ഒരു ലിറ്റര്‍ ഡീസലിന് 1.60 ഖത്തര്‍ റിയാലാണ് ഖത്തറില്‍ നല്‍കേണ്ടി വരിക. പുതുക്കിയ ഇന്ധന വില തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
2016 ഏപ്രില്‍ മുതലാണ് ഊര്‍ജ്ജ-വ്യവസായ മന്ത്രാലയം ഇന്ധന വില അന്താരാഷ്ട്ര വിപണിയിലേതിനു തുല്യമായ നിലയില്‍ എത്തിക്കാന്‍ തുടങ്ങിയത്. 2017 സെപ്റ്റംബര്‍ മുതലാണ് പെട്രോളിയം വില എല്ലാ മാസവും പ്രഖ്യാപിക്കാന്‍ ആരംഭിച്ചത്.

Most Popular