Wednesday, August 4, 2021
Home Gulf ആഗോളതലത്തിലെ പകർച്ചവ്യാധി രോഗപ്രതിരോധത്തിന് ഖത്തറിന്റെ 50 മില്യൺ ഡോളർ ധനസഹായം

ആഗോളതലത്തിലെ പകർച്ചവ്യാധി രോഗപ്രതിരോധത്തിന് ഖത്തറിന്റെ 50 മില്യൺ ഡോളർ ധനസഹായം

ദോഹ: ആഗോളതലത്തിലെ പകർച്ചവ്യാധി രോഗപ്രതിരോധത്തിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ നിർദേശത്തെ തുടർന്ന് ഖത്തർ സർക്കാർ അമ്പത് മില്യൺ ഡോളർ ധനസഹായം നൽകി.

ഫ്രാൻസിൽ നടന്ന ആറാമത് പകർച്ചവ്യാധി നിവാരണ ഫണ്ട് ശേഖരണ ചടങ്ങിലാണ് ഖത്തർ സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് എന്ന ഏജൻസി വഴിയാണ് സർക്കാർ ധനസഹായം കൈമാറുക. എയ്ഡ്സ്, ട്യൂബർകുലോസിസ്, മലേറിയ തുടങ്ങിയ പകർച്ചവ്യാധികളുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഖത്തർ നൽകുന്ന സഹായം ആഗോള തലത്തിൽ ഉപയോഗിക്കും.

ആദ്യഗഡുവായി പത്ത് മില്യൺ ഡോളറാണ് ഖത്തർ കൈമാറുന്നത്. ഇത്തരത്തിലുള്ള സത്പ്രവർത്തികൾക്ക് സഹായം നൽകുന്നതിൽ സർക്കാരിന് തികഞ്ഞ ചാരിതാർഥ്യമുണ്ടെന്ന് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് അധികൃതർ അറിയിച്ചു.

Most Popular