ഖത്തറില്‍ ഇന്ന് 251 പേര്‍ക്ക് കോവിഡ്; 121 പേര്‍ക്ക് രോഗമുക്തി

covid in gulf

ദോഹ: ഖത്തറില്‍ ഇന്ന് 251 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 121 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 144,740 ആയി. ഇന്ന് 219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 32 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 3784 പേര്‍ രോഗബാധിതരായി ചികിത്സയിലാണ്. ഇന്ന് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 248 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്‌