Saturday, May 15, 2021
Home Gulf ഖത്തറില്‍ ഇന്ന് 184 പേര്‍ക്ക് കോവിഡ്

ഖത്തറില്‍ ഇന്ന് 184 പേര്‍ക്ക് കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 172 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് രോഗ മുക്തരായവരുടെ എണ്ണം 135,370 ആയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി വൈറസ് സ്ഥിരീകരിച്ചതില്‍ 34 പേര്‍ വിദേശത്തു നിന്നും വന്നവരാണ്.

ഖത്തറില്‍ ഇതുവരെ 138,259 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ച്. 237 പേര്‍ മരിക്കുകയും ചെയ്തു. 2,643 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3612 പേര്‍ വൈറസ് ടെസ്റ്റെടുത്തു.
പുതുതായി 32 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 270 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നാല് പേരെ കൂടി ഐ.സി.യുവില്‍ പ്രവേഷിപ്പിച്ചതോടെ തീവ്ര പരിചരണ വിഭാഗത്തിലുള്ള രോഗികളുടെ എണ്ണം 35 ആയി.

Most Popular