ദോഹ: ഖത്തറിലെ നിരത്തുകളില്‍ മഴവെള്ളകെട്ടുകള് ശ്രദ്ധയില്‍ പെട്ടാല്‍ (999) എന്ന നമ്പറില്‍ വിവരമറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
മഴക്കാലമായതിനാല്‍ ചില പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ഗതാഗത സംവിധാനങ്ങളെ താറുമാറാക്കും. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, ഖത്തര്‍ ബലദിയ എന്നിവരുടെ നേതൃത്വത്തില്‍ രാജ്യത്തെവിടെ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടാലും ഉടനടി അത് മാറ്റാനുള്ള സംവിധാനം തയ്യാറാണ്. ഇതിനായി ദ്രുത കര്‍മ്മ സേനയും നിരവധി ട്രക്കുകളും സദാ സമയവും തയ്യാറാണെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ പറഞ്ഞു.