Thursday, September 16, 2021
Home Gulf രഹസ്യാന്വേഷണ കേസിലെ യുഎഇ ഫെഡറൽ കോടതിയുടെ നിലപാടിനെ തള്ളി ഖത്തർ

രഹസ്യാന്വേഷണ കേസിലെ യുഎഇ ഫെഡറൽ കോടതിയുടെ നിലപാടിനെ തള്ളി ഖത്തർ

ദോഹ: രഹസ്യാന്വേഷണ കേസിൽ ഒമാൻ പൗരനായ അബ്ദുല്ല അൽ ഷംസിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ച യുഎഇ ഫെഡറൽ കോടതി വിധി നീതിക്ക് നിരക്കാത്തതും വസ്തുതാവിരുദ്ധവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

ഇയാൾക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും രാജ്യത്തിന്റെ നിയമത്തിനെതിരാണെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഈ തെറ്റായ വിധിക്കെതിരേ ഖത്തർ ശക്തമായി അപലപിക്കുന്നെന്നും പ്രസ്താവനയിലുണ്ട്. ഈ വിധി രാജ്യങ്ങൾ തമ്മിൽ കാത്തു സൂക്ഷിക്കുന്ന പ്രതിബദ്ധതക്ക് എതിരാണെന്നും ഖത്തർ അഭിപ്രായപ്പെട്ടു.

Most Popular