News Flash
X
ലോകകപ്പ് ലോഗോയും വര്‍ണവും നിറഞ്ഞ ആദ്യ വിമാനം പുറത്തിറക്കി ഖത്തര്‍ എയര്‍വേസ്

ലോകകപ്പ് ലോഗോയും വര്‍ണവും നിറഞ്ഞ ആദ്യ വിമാനം പുറത്തിറക്കി ഖത്തര്‍ എയര്‍വേസ്

personTF access_timeSaturday November 21, 2020
HIGHLIGHTS
ഖത്തര്‍ എയര്‍വേസ് 2022ലെ ലോകകപ്പ് ലോഗോ പതിച്ച തങ്ങളുടെ ആദ്യ വിമാനം പുറത്തിറക്കി

ദോഹ: 2022ലെ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് പന്തുരുളാന്‍ കൃത്യം രണ്ട് വര്‍ഷം മാത്രം ദൂരമിരിക്കെ, ഫിഫയുടെ ഔദ്യോഗിക എയര്‍ലൈന്‍ പാര്‍ട്ട്ണര്‍മാരായ ഖത്തര്‍ എയര്‍വേസ് 2022ലെ ലോകകപ്പ് ലോഗോ പതിച്ച തങ്ങളുടെ ആദ്യ വിമാനം പുറത്തിറക്കി. ബോയിങ് 777 വിമാനത്തിന് പുറത്താണ് ഖത്തറിന്റെ മെറൂണ്‍ വര്‍ണവും ലോകകപ്പ് ലോഗോയും പതിച്ചിരിക്കുന്നത്. വിമാനം ദോഹക്കും സൂറിച്ചിനുമിടയില്‍ ശനിയാഴ്ച മുതല്‍ സര്‍വിസ് ആരംഭിക്കും. ഫിഫയുമായുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് വിമാനത്തിന്റെ ആദ്യ സര്‍വിസ് തന്നെ ഫിഫയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലേക്ക് പറക്കുന്നത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇത്തരത്തിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ് ഖത്തറിന്റെ ദേശീയ വിമാന കമ്പനി. 2022 ലോകകപ്പിലേക്കുള്ള ഖത്തറിന്റെ തയാറെടുപ്പിനെയാണ് ലോകകപ്പ് വിമാനം സൂചിപ്പിക്കുന്നതെന്നും ഫിഫയുടെ ഔദ്യോഗിക വൈമാനിക പങ്കാളികളാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ 125 കേന്ദ്രങ്ങളിലേക്ക് വിമാന സര്‍വിസുകള്‍ നടത്താനാണ് പദ്ധതിയിടുന്നത്. ഫിഫയുടെ ഔദ്യോഗിക വിമാനത്താവള പങ്കാളികളായ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

പുതിയ വിമാനം പുറത്തിറക്കിയത് ലോകകപ്പിന്റെ യാത്രയില്‍ പുതിയ നാഴികക്കല്ലാണെന്ന് ഫിഫ മാര്‍ക്കറ്റിങ് മേധാവി യാങ് ഫ്രാങ്കോയിസ് പാത്തി പറഞ്ഞു.2022 ലോകകപ്പ് ടൂര്‍ണമെന്റിനായുള്ള ട്രാവല്‍ പാക്കേജുകള്‍ ഖത്തര്‍ എയര്‍വേസ് ഹോളിഡേയ്‌സ് ഉടന്‍തന്നെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SHARE :
folder_openTags
content_copyCategory