Sunday, June 20, 2021
Home Gulf കോവിഡ് വാക്സിന്‍ വിതരണം; ഖത്തര്‍ ഉടന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് അല്‍ ഖാല്‍

കോവിഡ് വാക്സിന്‍ വിതരണം; ഖത്തര്‍ ഉടന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് അല്‍ ഖാല്‍

ദോഹ: രാജ്യത്ത് എക്കാലത്തേയും വലിയ വാക്സിനേഷന്‍ പരിപാടിയാണ് കോവിഡ് വാക്സിന്‍ വിതരണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മേധാവി ഡോ. അബ്ദുള്‍ ലത്തീഫ് അല്‍ഖാല്‍.

ഈ മാസം മുതല്‍ ആരംഭിച്ച് അടുത്ത വര്‍ഷത്തിലും തുടരുന്ന വാക്സിന്‍ വിതരണം വൈറസ് ബാധക്കെതിരെയുള്ള എക്കാലത്തെയും വലിയ പ്രതിരോധ വാക്സിനേഷന്‍ പരിപാടിയായി ഖത്തറില്‍ നടത്തുമെന്ന് അല്‍ഖാല്‍ പറഞ്ഞു.

വാക്സിനേഷന്‍ പരിപാടിയിലൂടെ, പകര്‍ച്ചവ്യാധി അവസാനിക്കുമെന്നും ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി ഡോ. അല്‍ ഖാല്‍ അറിയിച്ചു. വാക്സിനേഷന്‍ ആരംഭിച്ചാലും മാസ്‌ക് അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാജ്യത്തെത്തുന്ന ഫൈസര്‍ ആന്‍ഡ് ബയോഎന്‍ടെക്കിന്റെ വാക്സിന് ഖത്തര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് രണ്ടു ഡോസുകളായാണ് ഇതു ജനങ്ങള്‍ക്കു നല്‍കുക.

അതേസമയം, വാക്സിനേഷന്‍ നിര്‍ബന്ധമല്ലെങ്കിലും പല സ്ഥലങ്ങളിലേക്കും പ്രവേശനം ലഭിക്കുന്നതിന് വാക്സിനേഷന്‍ എടുക്കേണ്ടത് ആവശ്യമായിരിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

Most Popular