
ഫലസ്തീന് ജനതക്ക് ഖത്തറിന്റെ സഹായം; 30 ദശലക്ഷം ഡോളര്‍ സഹായം നല്കി ഖത്തര്‍ അമീര്‍
HIGHLIGHTS
ഗാസയിലെ കുടുംബങ്ങള്‍ക്ക് 30 മില്യണ്‍ ഡോളര്‍ സഹായം അനുവദിച്ച് ഖത്തര്‍ അമീര്‍.
ദോഹ: ഗാസയിലെ കുടുംബങ്ങള്‍ക്ക് 30 മില്യണ്‍ ഡോളര്‍ സഹായം അനുവദിച്ച് ഖത്തര്‍ അമീര്‍. ഗാസ മുനമ്പില്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കാണ് ഈ സഹായം നല്‍കുക. സാമ്പത്തിക സഹായം നല്‍കുന്നത് തുടരുമെന്ന് ഖത്തര്‍ അറിയിച്ചതായി ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന് മൂസ്സ അബു മര്‍സൂക്ക് മാധ്യമങ്ങളോടു പറഞ്ഞു. സഹായം ആവശ്യമുള്ളവര്‍ക്ക് രാജ്യം ഈ തുക വീതിച്ചുനല്‍കുമെന്നും ഗാസ അധികൃതര്‍ വ്യക്തമാക്കി. ഇസ്രായേലിന്റെ അധിനിവേശത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ഈ സഹായം. ഖത്തര്‍ സഹായം ആറുമാസത്തില്‍ നിന്നും ഒരുവര്‍ഷമാക്കി സഹായം പുതുക്കിയിട്ടുണ്ടെന്ന് അമീര്‍ തങ്ങളെ അറിയിച്ചതായി അബു മര്‍സൂക്ക് വ്യക്തമാക്കി.