Saturday, July 24, 2021
Home Gulf അണുവിമുക്ത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തില്‍ ഖത്തര്‍ സ്വയം പര്യാപ്തതയിലേക്ക്

അണുവിമുക്ത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തില്‍ ഖത്തര്‍ സ്വയം പര്യാപ്തതയിലേക്ക്

ദോഹ: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണുവിമുക്ത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തില്‍ രാജ്യം സ്വയം പര്യാപ്തതയിലേക്ക്. പ്രാദേശികമായി പ്രതിമാസം ദശലക്ഷം ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറാണ് ഖത്തര്‍ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ പ്രതിമാസം 9,92,000 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറുകളാണ് ഖത്തര്‍ പ്രതിമാസം ഉല്‍പാദിപ്പിക്കുന്നതെന്നും ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫിസ് (ജി.സി.ഒ) വ്യക്തമാക്കുന്നു. അതോടൊപ്പം രാജ്യത്തെ കോവിഡ് -19 കേസുകളുടെ എണ്ണത്തില്‍ ഗണ്യമായി കുറവുണ്ടെങ്കിലും സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും ജി.സി.ഒ പൊതുജനങ്ങളോടാവശ്യപ്പെട്ടു. ജി.സി.ഒ വെബ്‌സൈറ്റില്‍ പുതുതായി ഉള്‍പ്പെടുത്തിയ ഫോക്കസ് എന്ന പേജിലാണ് ഇക്കാര്യം പറയുന്നത്. കോവിഡ് -19 കണക്കുകളും വിവരങ്ങളും, സ്വയം പര്യാപ്തത, വിദ്യാഭ്യാസം, സുരക്ഷ മുന്‍കരുതലുകള്‍, യാത്ര തുടങ്ങിയ നിരവധി വിഷയങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

അതെസമയം രാജ്യത്ത് ഭക്ഷ്യക്ഷാമമില്ലെന്നും എല്ലാവര്‍ക്കും ദീര്‍ഘകാലത്തേക്കാവശ്യമായ ഭക്ഷ്യ വിഭവങ്ങളുടെ കരുതല്‍ ശേഖരം ഖത്തറിലുണ്ടെന്നും വ്യക്തമാക്കുന്നു. രാജ്യത്ത് മതിയായ വിഭവങ്ങളുടെ സംഭരണം വര്‍ധിപ്പിക്കുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം 14 കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. പ്രാദേശിക വിപണികളിലേക്ക് തടസ്സമില്ലാതെ ഉല്‍പന്നങ്ങളുടെ ഒഴുക്ക് ലക്ഷ്യമിട്ടുള്ള ഭരണകൂടത്തിന്റെ പദ്ധതിയുടെ ഭാഗമാണ് കരാറുകള്‍. ന്യായവിലക്ക് ആവശ്യമായ ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ജി.സി.ഒ വിശദീകരിച്ചു.

Most Popular