ദോഹ: ഖത്തറില്‍ മടങ്ങിയെത്തിയ 32 പേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.
ഇതോടെ ആകെ മരണം 232 ആയി. ഇന്ന് 193 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,762 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 225 പേര് കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 129,349 ആയി. രോഗം ബാധിച്ച് 365 പേര് ആശുപത്രികളില്‍ ചികിത്സയിലാണ്. 39 പേര് തീവ്രപരിചരണത്തില്‍ കഴിയുന്നു.