ദോഹ: ഖത്തറില്‍ ഇന്ന് 230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതില്‍ 39 പേര് മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവരിലാണ്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 134,433 ആയി.
ഇന്ന് 214 പേര് കൂടി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 131,490 ആയി. അതേസമയം, രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,711 പേരാണ്. 294 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 41 പേര് തീവ്രപരിചരണത്തിലാണ്.